നോയ്ഡയില്‍ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു: കുടുംബത്തിലെ ആറുപേര്‍ക്കും കോവിഡ് പോസിറ്റീവ് 14 ദിവസം പ്രായമുള്ള കുട്ടി നെ​ഗറ്റീവ്

author-image
admin
New Update

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയിലെ നോയ്ഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. നഴ്സിനാണ് ആദ്യം രോഗബാധയുണ്ടായത്.

Advertisment

publive-image

നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡല്‍ഹിയിലെയും നോയ്ഡയിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നോയ്ഡ സെക്ടര്‍ 34-ലാണ് ഇവര്‍ താമസിച്ചിരുന്നത്.

മകള്‍ക്കു പുറമെ സഹോദരി, ഭര്‍ത്താവ്, അവരുടെ രണ്ടു മക്കള്‍ എന്നിവരും നഴ്സിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പരിശോധനയില്‍ ഇവരെല്ലാം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സഹോദരിക്ക് 14 ദിവസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ കുട്ടിക്ക് പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്നു തെളിഞ്ഞു.

Advertisment