നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ടെക് ഡസ്ക്
Thursday, October 25, 2018

നോക്കിയ 8110 4 ജി വേര്‍ഷന്‍ ബനാന ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. റീടെയില്‍ ഷോപ്പുകളിലും നോക്കിയ സ്‌റ്റോറുകളിലും ആണ് ഫോണ്‍ ലഭ്യമാകുന്നത്. 5,999 രൂപയാണ് ഫോണിന് വില വരുന്നത്.

 

ബനാന യെല്ലോ ഓപ്ഷന്‍, ട്രഡീഷണല്‍ ബ്ലാക്ക് ഓപ്ഷന്‍ എന്നീ രണ്ട് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

2.45 ഇഞ്ച് ഡിസ്പ്ലേയാണ് നോക്കിയ 8110ന് ഉള്ളത്. 512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്. 1,500 എംഎഎച്ചാണ് ബാറ്ററി. എല്‍ഇഡി ഫ്ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറയും ഉണ്ട്.

×