മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു

ടെക് ഡസ്ക്
Sunday, February 21, 2021

മുംബൈ: മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച്‌ എച്ച്‌എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്‌ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍, 4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ 3.4, ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 11,999 രൂപയാണ് വില.

ജിയോ കണക്ഷനുളള നോക്കിയ 3.4 ഉപഭോക്താക്കള്‍ക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000 രൂപയുടെ ഉടന്‍ ക്യാഷ്ബാക്കും, പാര്‍ട്‌നേഴ്‌സില്‍ നിന്നുള്ള 2000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയ ജിയോ വരിക്കാര്‍ക്ക് പുറമേ, നിലവിലുള്ള വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാവും. നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറിലെ എല്ലാ വാങ്ങലുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസര്‍ അടിസ്ഥാനമാക്കിയുള്ള നോക്കിയ 3.4, എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ മികച്ച പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. ശ്രദ്ധേയമായ 6.39 (16.23 സെ.മീ) എച്ച്‌ഡി+ സ്‌ക്രീനാണ് ഫോണിന്. നോക്കിയ 3 സീരീസിലെ ആദ്യ പഞ്ച്ഹോള്‍ ഡിസ്പ്ലേ, അള്‍ട്രാ വൈഡ് ലെന്‍സ്, എഐ ഇമേജിങ് എന്നിവയോടെയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയ്ക്കൊപ്പം അധിക സ്‌ക്രീന്‍ നല്‍കും.

രണ്ടു ദിവസത്തെ ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. എഐ അസിസ്റ്റഡ് അഡാപ്റ്റീവ് ബാറ്ററി സാങ്കേതികവിദ്യ, ഫോണിന്റെ ഉപയോഗ രീതി പവര്‍ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യും.

×