പങ്കജാക്ഷിക്ക് ‘പദ്മശ്രീ’ അര്‍ഹതയുടെ അംഗീകരം

ഉല്ലാസ് ചന്ദ്രൻ
Saturday, January 25, 2020

കോട്ടയം: പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് ഇത് അര്‍ഹിക്കപ്പെട്ട അംഗീകാരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി.

എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.

അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ് പങ്കജാക്ഷി. മഹാഭാരതത്തില്‍നിന്നും രാമായണത്തില്‍നിന്നും സാമൂഹിക ജീവിതത്തില്‍നിന്നുമൊക്കെ തെരഞ്ഞെടുത്ത ഏടുകളാണ് കഥയാകുന്നത്.

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായ പങ്കജാക്ഷിയമ്മയെ തേടി വന്നത് പരമോന്നത അംഗീകാരമായ പദ്മശ്രീ.

കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ പങ്കജാക്ഷി നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച് ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ നിലവില്‍ കലാരംഗത്ത്‌നിന്നു വിട്ടുനില്‍ക്കുകയാണ് പങ്കജാക്ഷി. നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പദ്മപുരസ്‌കാരം നല്‍കിയിരിക്കുന്നത്.

മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ തണ്ട് എന്ന് വിളിയ്ക്കുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി.

×