കുവൈറ്റ് സിറ്റി: നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടറായ ഒവി മുസ്തഫ ഇത് സംബന്ധിച്ച മുന്നറിയിപ്പ് പ്രവാസികള്‍ക്കായി നല്‍കി. ഇന്ന് അര്‍ധരാത്രി മുതല്‍ www.norkaroots.org എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിലവില്‍ രജിസ്‌ട്രേഷന്‍ പേജ് ആക്ടിവായിട്ടില്ലെങ്കിലും ഉടനെയാകുമെന്നാണ് സൂചന.
Advertisment
രജിസ്‌ട്രേഷനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ആദ്യം ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയില്ലെന്നും നോര്‍ക്ക വ്യക്തമാക്കി. ഗര്‍ഭിണികള്‍, രോഗികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
രജിസ്‌ട്രേഷന്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ചെയ്താല്‍ മതിയെന്നാണ് സൂചന. അത്യാവശ്യമുള്ള ആളുകളെ തിരഞ്ഞെടുത്ത ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുവരികയുള്ളൂ.
പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതായും തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും യു.എ.ഇലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി.