നൂതന കോഴ്‌സുകളും ഐടി മേഖലയിലെ തൊഴില്‍ സാധ്യതകളും: നോർക്ക റൂട്ട്സ് - പ്രവാസി മലയാളി ഫെഡറേഷന്‍- ഐസിറ്റി അക്കാദമി വെബിനാര്‍ 15 ന്

New Update

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻ്റ സഹകരണത്തോടെ പ്രവാസി മലയാളി ഫെഡറേഷനും കേരള സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ സംരംഭമായ ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി   സെപ്റ്റംബര്‍ 15 ന് സൗജന്യ വിദ്യാഭ്യാസ വെബിനാര്‍ സംഘടിപ്പിക്കും. വൈകുന്നേരം ഏഴു മണി മുതല്‍ എട്ടു മണിവരെയാകും വെബിനാര്‍ നടക്കുക.

Advertisment

publive-image

ഐടി മേഖലയിലെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ സാധ്യതകളും നൂതന കോഴ്‌സുകളുടെ പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാര്‍ നടത്തുന്നത്.കോവിഡാനന്തര കാലത്ത് തൊഴില്‍ നൈപുണ്യം ആര്‍ജിക്കേണ്ടതിന്റെ ആവശ്യകതയും തൊഴില്‍ രംഗത്തെ പുതിയമാറ്റങ്ങളെക്കുറിച്ചും ഐസിറ്റി അക്കാദമി ഓഫ് കേരളയിലെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.

ഐടി മേഖലയില്‍ ഇന്ത്യയിലും വിദേശത്തും വന്‍ തൊഴിലവസരമുള്ള റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍, ഡാറ്റ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സൈബര്‍ സെക്യൂരിറ്റി,ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ്,സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വെബിനാറില്‍ പങ്കെടുക്കാം.

വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് മികച്ച കറിയർ ഉറപ്പാക്കുന്നതിനായി നൂതന കോഴ്സുകൾ പഠിക്കാൻ നോർക്ക റൂട്‌സ് സ്കോളർഷിപ്പും ഉറപ്പു നൽകുന്നുണ്ട്.

ഐടി മേഖലയിലെ പുത്തൻ പ്രവണതകൾക്ക് അനുസൃതമായി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, സർക്കാർ സ്കോളർഷിപ്പോടെ എവിടെ കോഴ്സ് പഠിക്കാം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ദിശാബോധം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കാൻ വെബിനാർ സഹായകമാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 7594051437 എന്ന നമ്പരില്‍ ബന്ധപ്പെടുക.

norkka roots
Advertisment