Advertisment

നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു; സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; പ്രായമായവര്‍ക്കും മാരകമായ രോഗബാധയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് അപകടകരമെന്നും നോര്‍വേയുടെ മുന്നറിയിപ്പ്‌

New Update

publive-image

Advertisment

ഒസ്ലോ: നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ച സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു. ഫൈസര്‍ വാക്‌സിനും മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ 13 പേര്‍ക്കും ഒരേതരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സാധാരണ പാര്‍ശ്വഫലങ്ങള്‍ ദുര്‍ബലരായവരിലും പ്രായമായവരിലും കടുത്ത പ്രതികൂല പ്രതികരണത്തിന് കാരണമായിരിക്കാമെന്ന് നോര്‍വീജിയന്‍ മെഡിസിന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവര്‍ 80 വയസിന് മുകളിലുള്ളവരാണ്. അതേസമയം, പ്രസ്തുത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ വളരെ പ്രായമായവര്‍ക്കും മാരകമായ രോഗബാധയുള്ളവര്‍ക്കും നല്‍കുന്നത് അപകടരമാണെന്ന് നോര്‍വേ മുന്നറിയിപ്പ് നല്‍കി.

ചെറുപ്പക്കാരും ആരോഗ്യമുള്ളവരും വാക്‌സിനേഷന്‍ ഒഴിവാക്കണമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Advertisment