New Update
/sathyam/media/post_attachments/TQcEvFdwqAbdD8gMfIRD.png)
ലഖ്നൗ: വിവാദ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികള്‍ ഭജന നടത്താനുള്ളതല്ല. എതിര്‍പക്ഷത്തെ കടന്നാക്രമിക്കാനുള്ളതാണ് ഓരോ വേദികളുമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
‘ജനങ്ങള്‍ക്ക് മുന്നില്‍ എതിര്‍പാര്‍ട്ടികളുടെ പോരായ്മകള്‍ തുറന്നുകാട്ടുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം കോണ്‍ഗ്രസോ എസ്.പി.യോ അവരുടെ തിരഞ്ഞെടുപ്പ് റാലികളില്‍ ഞങ്ങള്‍ക്കെതിരേ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഗൗനിക്കാറുമില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും.’- ആദിത്യനാഥ് ചോദിച്ചു.
ഏപ്രില്‍ 19 ന് തിരഞ്ഞെടുപ്പ് റാലിക്കിടെ എസ്.പി. സ്ഥാനാര്‍ഥിക്കെതിരായി വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന് നോട്ടീസയച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us