ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ റാലി സംഘടിപ്പിക്കുന്നത്; കര്‍ഷകര്‍ക്ക് അവകാശപ്പെട്ടത് അവരില്‍നിന്ന് തട്ടിമാറ്റിയെടുത്തു; താന്‍ തമിഴ്‌നാട്ടില്‍ വന്നത് മന്‍ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്ന് രാഹുല്‍ ഗാന്ധി

New Update

publive-image

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതെന്നും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടത് അവരില്‍നിന്നു തട്ടിമാറ്റിയെടുത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ തമിഴ്‌നാട് സന്ദര്‍ശനത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. താന്‍ തമിഴ്‌നാട്ടില്‍ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്നും രാഹുല്‍ പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങളെയും ഭാഷയെയും സംസ്കാരത്തെയും അനാദരിക്കുനേരത്തേ വിമര്‍ശിച്ചിരുന്നു. താനും തന്റെ പാർട്ടിയും തമിഴ്നാടിനെ ചേർത്തുനിർത്തുമെന്നും രാഹുൽ പറഞ്ഞു.

Advertisment