കുടുംബത്തിന്റെ വരുമാനം കേക്ക് പോലെ; തുല്യമായി പങ്കിട്ട് കഴിക്കുന്നതുപോലെ വരുമാനവും തുല്യമായി പങ്കിടുക ; മകന്റെ വരുമാനത്തിന് മരുമകളും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന് കോടതി

New Update

ഡല്‍ഹി: മകന്റെ വരുമാനത്തിന് മരുമകളും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന് കോടതി വിധി. ഭാര്യയ്ക്കും മക്കള്‍ക്കും എന്നതുപോലെ ഏതൊരു വ്യക്തിയിലും മാതാപിതാക്കള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് കോടതി വ്യക്തമാക്കി.

Advertisment

publive-image

കേസിൽ വാദിയുടെ അപേക്ഷ കേട്ട ടിസ് ഹസാരി ആസ്ഥാനമായുള്ള പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി ഗിരീഷ് കാത്പാലിയ വാദിയുടെ ഭർത്താവിനോട് വരുമാനം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഭർത്താവിന്റെ പ്രതിമാസ വരുമാനം 50000 രൂപയിൽ കൂടുതലാണെന്ന് യുവതി പറഞ്ഞു. എന്നിട്ടും തനിക്കും മകനും 10000 രൂപ മാത്രമാണ് തരുന്നതെന്നാണ് പരാതി.

ഭർത്താവിന്റെ സത്യവാങ്മൂലം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ആരോപണ വിധേയന്‍ ശരിയായ വസ്തുതകൾ ഹാജരാക്കിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ പറഞ്ഞു. ആദായനികുതി അക്കൗണ്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 37000 രൂപയാണ്. മാതാപിതാക്കളുടെ ജീവിതച്ചെലവും ചികിത്സാ ചിലവും വഹിക്കുന്നുമുണ്ട്‌. റിപ്പോർട്ടിൽ പറയുന്നു.

കോടതി ഈ റിപ്പോര്‍ട്ട് വളരെ ഗൗരവമായാണ് എടുത്തത്. ഭര്‍ത്താവിന് തന്നോടും കുട്ടിയോടും വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും ആയതിനാല്‍ തങ്ങളുടെ ചിലവിന് കൂടുതല്‍ പണം ലഭിക്കണമെന്നുമാണ് ഭാര്യയുടെ ആവശ്യം.

കോടതി കേസ് തീര്‍പ്പാക്കിയത് ഭര്‍ത്താവിന്റെ ശമ്പളം ആറ് ഭാഗമായി വിഭജിച്ചാണ്. ഭര്‍ത്താവിന് രണ്ട് ഭാഗവും ഭാര്യയ്ക്കും മകനും അമ്മയ്ക്കും അച്ഛനും ഓരോ വിഹിതങ്ങളും നല്‍കണം. കുടുംബാംഗങ്ങളുടെ വരുമാനം ഒരു കുടുംബ കേക്ക് പോലെയാണെന്ന് പറഞ്ഞാണ് കോടതി തീരുമാനം അവതരിപ്പിച്ചത്. കേക്ക്‌ തുല്യ ഭാഗങ്ങളായി വിഭജിച്ച് കഴിക്കുന്നതു പോലെ വരുമാനവും തുല്യമായി വിതരണം ചെയ്യുക.

court order
Advertisment