ഇത് നിങ്ങളുടെ തെറ്റല്ല , ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് , വിധി ഇംഗ്ലീഷിലാണ് വന്നിരിക്കുന്നത് ; കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരിക്കുന്നെന്ന അവകാശ വാദത്തിനെതിരെ കേന്ദ്രമന്ത്രി  

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 18, 2019

ഡല്‍ഹി : കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരിക്കുന്നെന്ന അവകാശ വാദത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

ഇത് നിങ്ങളുടെ തെറ്റല്ലെന്നും ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണ് എന്നുമായിരുന്നു ഗിരിരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്. ഇത് നിങ്ങളുടെ തെറ്റല്ല, വിധി ഇംഗ്ലീഷിലാണ് വന്നിരിക്കുന്നത്”- എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ്.

രാജ്യാന്തര കോടതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. രാജ്യാന്തര കോടതി ഇന്ത്യയുടെ വാദങ്ങള്‍ തള്ളിയെന്നും കുല്‍ഭൂഷണെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി നിരസിച്ചതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

×