ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യയും കൊവിഡ് മുക്തരായി

സ്പോര്‍ട്സ് ഡസ്ക്
Thursday, July 2, 2020

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലേനയും കൊവിഡ് മുക്തരായി. ബാള്‍ക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശന ടൂര്‍ണമെന്റില്‍ നിന്നായിരുന്നു താരത്തിന് രോഗം ബാധിച്ചത്.

തുടര്‍ന്ന് ഭാര്യയ്ക്കും പകരുകയായിരുന്നു. ജോക്കാേവിച്ച് ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് കൊവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ജോക്കോവിച്ചിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

×