അന്തര്‍ദേശീയം

നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രദമെന്ന് വെളിപ്പെടുത്തല്‍; ഗൗരവകരമായ രോഗബാധിതരില്‍ 100 ശതമാനം ഫലപ്രദം !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, June 15, 2021

അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍  വിവിധ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമെന്ന് വെളിപ്പെടുത്തല്‍. കമ്പനി അറിയിച്ചത് പ്രകാരം പുതിയ വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം വാക്‌സിന്‍ ഫലപ്രദമാണ്.

മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇടത്തരം, ഗൗരവകരമായ രോഗബാധിതരില്‍ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിന്‍ എന്നാണ് വിവരം.

നോവാവാക്‌സ് എന്‍‌വി‌എക്‌സ്-കോവ് 2373 എന്ന പുതിയ വാക്‌സിന്‍ 90.4 ശതമാനം ഫലപ്രാപ്‌തിയാണ് ആകെ പ്രകടിപ്പിച്ചത്. വലിയ രോഗമുള‌ളവരില്‍ 100 ശതമാനം ഫലപ്രാപ്‌തിയുമുണ്ടായി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം.

65 വയസിന് മുകളിലുള‌ള ഹൈ റിസ്‌ക് കാ‌റ്റഗറിയിലും അതിന് താഴെ പ്രായമുള‌ള ഗുരുതര രോഗം ബാധിച്ചവരിലും വാക്‌സിന്‍ 91 ശതമാനം മികച്ച ഫലപ്രാപ്‌തിയാണ് കാണിച്ചതെന്ന് കമ്പനി അറിയിച്ചു.

×