നടസ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം ; ദിവസവും കഴിക്കേണ്ട പ്രധാനപ്പെട്ട 4 തരം നട്സുകൾ ഇവ

ഹെല്‍ത്ത് ഡസ്ക്
Friday, September 13, 2019

ടസ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമുക്കറിയാം. ദിവസവും ഒരു പിടി നട്സ് കഴിച്ചാലുള്ള ​ഗുണം ചെറുതൊന്നുമല്ല കേട്ടോ.പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് നട്സുകൾ. നടസ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആരോ​ഗ്യം സംരക്ഷിക്കാൻ ദിവസവും നിങ്ങൾ കഴിക്കേണ്ട പ്രധാനപ്പെട്ട 4 തരം നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം…

വാൾനട്ട്…

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ നടസുകളിലൊന്നാണ് വാൾനട്ട്. വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാൾനട്ട് ഹൃദ്രോ​ഗങ്ങൾക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാമെന്നാണ് പഠനങ്ങൾ പറയുന്നത്. വാൾനട്ടിൽ കലോറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. വാള്‍നട്ട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. പ്രതിരോധശേഷി കൂട്ടാനും ഏറ്റവും നല്ലതാണ് വാൾനട്ട്.

പിസ്ത…

പിസ്ത നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ, അതിന്റെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. പ്രോട്ടീന്റെ കലവറയാണ് പിസ്ത. നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് പ്രമേഹരോ​ഗികളിൽ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഒറ്റാ​ഗോയിലെ പ്രൊഫസറായ റച്ചൽ ബ്രൗൺ പറയുന്നു.

ബദാം…

ബദാം നമ്മൾ ഷേക്കായും അല്ലാതെയും കഴിക്കാറുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ബദാം. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം. കുട്ടികൾക്ക് ദിവസവും രണ്ടോ മൂന്നോ ബ​ദാം നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

അണ്ടിപരിപ്പ്….

കോപ്പർ, സിങ്ക്, ഇരുമ്പ് എന്നിവ ധാരാളം അണ്ടിപരിപ്പിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരുപിടി അണ്ടിപരിപ്പ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ അകറ്റാൻ സഹായിക്കുന്നു. നട്സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ബി എം സി മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

×