ഒരു വ്യക്തിയുടെ കരിയറില്‍ സംഖ്യകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. അതിനാല്‍, നിങ്ങളുടെ ജനന സംഖ്യ അല്ലെങ്കില്‍ ‘ലൈഫ് പാത്ത് നമ്പര്‍’ കരിയറില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് ന്യുമറോളജിസ്റ്റുകള്‍ പറയുന്നത്. സംഖ്യാശാസ്ത്രപരമായി യോജിക്കാത്ത തൊഴില്‍ തിരഞ്ഞെടുത്താല്‍ അത്ര വിജയം ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.
ജനനസംഖ്യ: ജനന സംഖ്യ എന്നത് നിങ്ങള്‍ ജനിച്ച തീയതി കൂട്ടുമ്പോള്‍ കിട്ടുന്ന ഏക അക്കമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14 ആണെങ്കില്‍, നിങ്ങളുടെ ജനനസംഖ്യ 1+4= 5 ആണ്.
ലൈഫ് പാത്ത് നമ്പര്‍: നിങ്ങളുടെ മുഴുവന്‍ ജനനത്തീയതി (വര്‍ഷവും മാസവും അടക്കം) കൂട്ടുമ്പോള്‍ കിട്ടുന്ന ഒറ്റ അക്കമാണ്. ഉദാഹരണം: 14.4.2001 ആണ് നിങ്ങളുടെ ജനനത്തീയതി എങ്കില്‍ ലൈഫ് പാത്ത് നമ്പര്‍ 3 (1+4+4+2+0+0+1=12. അതായത്, 1+2=3) ആയിരിക്കും.
മാസ്റ്റര്‍ നമ്പറുകള്‍: നിങ്ങള്‍ ഏതെങ്കിലും മാസത്തില്‍ 11 അല്ലെങ്കില്‍ 22 തീയതികളിലാണ് ജനിച്ചതെങ്കില്‍, സംഖ്യയെ ഒരൊറ്റ അക്കമാക്കി മാറ്റരുത്. 11, 22 എന്നിവ മാസ്റ്റര്‍ നമ്പറുകളാണ്. അവയ്ക്ക് കൂടുതല്‍ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.
നിങ്ങള്‍ 29-നാണ് ജനിച്ചതെങ്കില്‍, അതിലെ രണ്ടും ഒമ്പതും കൂട്ടുമ്പോള്‍ കിട്ടുന്ന 11 ആണ് നിങ്ങളുടെ മാസ്റ്റര്‍ നമ്പര്‍. നിങ്ങളുടെ ജനനത്തീയതി കൂട്ടുമ്പോള്‍ കിട്ടുന്നത് 11, 22, 29 (11), 33, 38(11), 44 മുതലായവയാണെങ്കില്‍, നിങ്ങളുടെ ലൈഫ് പാത്ത് നമ്പര്‍ ഒരു മാസ്റ്റര്‍ നമ്പറാണ്. ഇതിന് അധിക ഗുണങ്ങളുണ്ടെന്ന് ന്യുമറോളജി മേഖലയിലുള്ളവര്‍ പറയുന്നു.
നമ്പര്‍ 1: ഇത് ആരംഭിക്കുന്നവരുടെ (Initiators) നമ്പറാണ്. അവര്‍ക്ക് അവരുടെ സ്വതന്ത്ര കരിയറില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. അവര്‍ക്ക് മികച്ച നേതൃത്വ ഗുണങ്ങളുമുണ്ടെന്നാണ് വിശ്വാസം. മികച്ച കരിയര്‍ ഓപ്ഷനുകള്‍: സിഇഒ, ആര്‍മി ഓഫീസര്‍ അല്ലെങ്കില്‍ കമാന്‍ഡര്‍, രാഷ്ട്രീയ നേതാവ് തുടങ്ങിയവ. അവര്‍ ഒരു ജോലി തിരഞ്ഞെടുക്കുമ്പോള്സ അത് ലീഡര്‍ഷിപ്പ് റോളായിരിക്കണം.
നമ്പര്‍ 2: നമ്പര്‍ 2 ആളുകള്‍ സര്ഗാത്മകതയുള്ളവരും, ആകര്ഷണശക്തിയുള്ളവരും, മൃദുഭാഷിയുമായിരിക്കും. ഡിസൈനര്‍, ആര്‍ടിസ്റ്റ്, ക്രിയേറ്റീവ് റൈറ്റര്‍ തുടങ്ങിയ സര്‍ഗാത്മക മേഖലകളില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നു.
സ്മാര്‍ട്ടും, മൃദുഭാഷിയുമായതിനാല് അവര്‍ക്ക് മീഡിയേറ്റര്‍, കൗണ്‍സിലര്‍മാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍, സെയില്‍സ് പേഴ്സണ്‍സ് തുടങ്ങിയ വിഭാഗങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും. നമ്പര്‍ 2 വിഭാഗത്തിലുള്ളവര്‍ കൂടുതല്‍ അറിവ് ഉള്ളവരുമായിരിക്കും. അവര്‍ക്ക് അധ്യാപകര്‍, കണ്‍സള്‍ട്ടന്റുമാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയ ജോലികളും തിരഞ്ഞെടുക്കാം.
നമ്പര്‍ 3: നമ്പര്‍ 3 ആളുകള്‍ സൗഹാര്‍ദ്ദ തത്പരരും, സഹായമനസ്കരുമായിരിക്കും. സ്വയം പ്രകടിപ്പിക്കുന്നതിലും, മറ്റുള്ളവരെ രസിപ്പിക്കുന്നതിലും ഇവര്‍ക്ക് പ്രാവീണ്യമുണ്ട്. എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി (അഭിനയം, എഴുത്ത്, ആലാപനം, സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ തുടങ്ങിയ)യാണ് ഇവര്‍ക്ക് ഉചിതം.
മികച്ച നേതൃത്വ ഗുണങ്ങളും ഇവര്‍ക്ക് ഉള്ളതിനാല്‍ രാഷ്ട്രീയ ജീവിതം, ടീം ലീഡേഴ്സ്, ആര്‍മി ഓഫീസര്‍മാര്‍, കമാന്‍ഡര്‍മാര്‍ തുടങ്ങിയ തിരഞ്ഞെടുക്കാം. അഭിഭാഷകര്‍, പബ്ലിക് സ്പീക്കേഴ്സ്, പിആര്‍, അധ്യാപകര്‍, പരിശീലകര്‍, മോട്ടിവേറ്റേഴ്സ്, മെഡിക്കോസ് തുടങ്ങിയ വിഭാഗങ്ങളിലും ഇവര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും.
നമ്പര്‍ 4: നമ്പര്‍ 4 ആളുകള്‍ ബഹുമുഖ പ്രതിഭകളാണ്. പക്ഷേ, പണത്തെക്കുറിച്ച് ചിന്തിക്കുന്നവരല്ല. കഠിനാധ്വാനത്തിലൂടെ മാത്രമേ അവര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയൂ. അവര്‍ വിമര്‍ശനാത്മക ചിന്തകരാണ്. മാധ്യമപ്രവര്‍ത്തനം, അഭിഭാഷകര്‍, കണ്‍സള്‍ട്ടന്റ്, എഞ്ചിനീയര്‍, ടെക്നോളജിസ്റ്റ് തുടങ്ങിയവ തിരഞ്ഞെടുക്കാം. അവര്‍ ഷെയര്‍ മാര്‍ക്കറ്റ്, ഗാംബ്ലിങ് തുടങ്ങിയവ ഒഴിവാക്കണം.
നമ്പര്‍ 5: നമ്പര്‍ 5 ആളുകള്‍ മിടുക്കരും ബഹുമുഖ പ്രതിഭകളുമാണ്. വിവിധ മേഖലകളില്‍ അവര്‍ക്ക് വിജയിക്കാനാകും. അഭിനയം, സംഗീതം, മാധ്യമപ്രവര്‍ത്തനം, നിയമം, ഫിലിം മേക്കിംഗ്, സെയിള്സ് & മാര്‍ക്കറ്റിംഗ്, പബ്ലിക് സ്പീക്കിംഗ്, പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകള്‍, ഡിറ്റക്ടീവ് ഏജന്റുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്.
റിസ്കുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായിരിക്കും. ‘ഹൈ റിസ്ക് പ്രൊഫഷണനുകളി’ലൂടെ വേഗത്തില്‍ പണം സമ്പാദിക്കാന്‍ കഴിയുമെങ്കിലും, തിരിച്ചടികള്‍ക്കും സാധ്യതയുണ്ട്.
നമ്പര്‍ 6: നമ്പര്‍ 6 ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരും, ബഹുമാനിക്കപ്പെടുന്നവരുമാണ്. അവര്‍ കുടുംബത്തോടും, സുഹൃത്തുക്കളോടും, സമൂഹത്തോടും സ്നേഹവും കരുതലും ഉള്ളവരാണ്.
സര്‍ഗാത്മകശേഷി പ്രകടിപ്പിക്കുന്ന ഈ വിഭാഗം ശാന്തശീലരായിരിക്കും. ആര്‍ക്കിടെക്റ്റ്, ഫാഷന്‍ ഡിസൈനര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഹീലര്‍, ഡോക്ടര്‍, മാര്‍ക്കറ്റിംഗ് & പബ്ലിക് റിലേഷന്‍സ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ തിരഞ്ഞെടുക്കണം.
റെസ്റ്റോറന്റുകള്‍, ഫുഡ് പ്രോസസ്സിംഗ്, കൃഷി, ഫുഡ് പ്രൊഡക്ട് തുടങ്ങിയ മേഖലകളിലും നന്നായി പ്രവര്‍ത്തിക്കാനാകും.
നമ്പര്‍ 7: നമ്പര്‍ 7 ആളുകള്‍ അന്തര്‍മുഖരും, കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരും, കഠിനാധ്വാനികളുമായിരിക്കും. ഇവര്‍ക്ക് ആത്മീയതയിലും താത്പര്യമുണ്ടായിരിക്കും. അവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ വിഭാഗത്തിലുള്ളവര്‍ മികച്ച നിരീക്ഷകരും, ചിന്തകരും ആയിരിക്കും.
റിസര്‍ച്ചര്‍, ഇന്നോവേറ്റര്‍, എഴുത്തുകാരന്, അധ്യാപകര്‍, പരിശീലകര്‍, ശാസ്ത്രം, മതം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയ തിരഞ്ഞെടുക്കാം. ഇത്തരക്കാര്‍ നല്ല ശബ്ദമുള്ളവരായതിനാല്, ഗായകര്‍, വോയിസ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ജെ തുടങ്ങിയവയിലും ശ്രദ്ധ നേടാനാകും.
നമ്പര്‍ 8: നമ്പര്‍ 8 ആളുകള്‍ പണം, സമ്പത്ത്, അധികാരം, ഭരണം, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിനാന്‍സ്, അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുകള്‍, ബാങ്കിംഗ്, നിക്ഷേപം, എന്‍ജിഒകള്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും. രാഷ്ട്രീയ, സംഘടനാ നേതാക്കളായും ശ്രദ്ധ നേടാം.
നമ്പര്‍ 9: നമ്പര്‍ 9 ആളുകള്‍ മനുഷ്യസ്നേഹികളും, ധീരരുമായിരിക്കും. ആര്‍മി, നേവി, എയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവയില്‍ ചേരാനാകും. കായികമേഖലയും ഈ വിഭാഗക്കാര്‍ക്ക് അഭികാമ്യമാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ ബിസിനസുകള്‍, ഖനനം എന്നിവയിലും വിജയം നേടാം. വലിയ വ്യവസായങ്ങള്‍ സൃഷ്ടിക്കാനും ഇവര്‍ക്ക് സാധിക്കും.
നമ്പര്‍ 11 : ഇത് ഒരു ആത്മീയ സംഖ്യയാണ്. ഈ വിഭാഗക്കാര്‍ക്ക് ആത്മീ ഗുരുക്കള്‍, സ്പിരിച്വല്‍ ഹീലേഴ്സ്, വൈദ്യര് തുടങ്ങിയവയില്‍ പ്രാവീണ്യമുണ്ടായിരിക്കും. അല്ലാത്തപക്ഷം ‘നമ്പര്‍ 2’ വില്‍ പരാമര്‍ശിച്ച തൊഴിലുകള്‍ തിരഞ്ഞെടുക്കാം. നമ്പര്‍ 11-ലുള്ളവര്‍ക്ക് അഭിനയം, സംഗീത സംവിധായകര്‍ തുടങ്ങിയ മേഖലകളും ഗുണകരമാണ്.
നമ്പര്‍ 22: ഇത് ‘മാസ്റ്റര്‍ ബില്‍ഡര്‍ നമ്പര്‍’ എന്ന് അറിയപ്പെടുന്നു. നമ്പര്‍ 22 ആളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖലയില്‍ അവിശ്വസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. നമ്പര്‍ 4, നമ്പര്‍ 8 എന്നിവയില്‍ പരാമര്‍ശിച്ച തൊഴിലുകള്‍ക്ക് ഇവര്‍ക്ക് അനുയോജ്യമാണ്.
എന്നിരുന്നാലും, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വലിയ തോതില്‍ ചെയ്യേണ്ടതുണ്ട്. നാലാം നമ്പര്‍ കരിയറിനുപുറമെ, അവര്‍ക്ക് വിദ്യാഭ്യാസ പ്രവര്ത്തകന്, യോദ്ധാവ്, രാഷ്ട്രീയ നേതാവ്, വ്യവസായി എന്നീ മേഖലകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും.
നമ്പര്‍ 33: കലാമേഖലയ്ക്ക് അനുയോജ്യമാണ് നമ്പര്‍ 33. മാത്രമല്ല, നമ്പര്‍ 3, നമ്പര്‍ 6 എന്നിവയില്‍ പരാമര്‍ശിച്ച കരിയറുകളെല്ലാം ഈ വിഭാഗത്തിലുള്ളവര്‍ക്ക് യോജിക്കും.
നമ്പര്‍ 44: ഒരു മികച്ച മാസ്റ്റര്‍ നമ്പറായാണ് ഇത് പരിഗണിക്കുന്നത്. ഈ സംഖ്യയിലുള്ളവര്ക്ക് ജീവിതത്തില്‍ വന്‍ വിജയം കൈവരിക്കാനാകും. പ്രവര്‍ത്തനമേഖലയില്‍ ഉയര്‍ന്ന സ്ഥാനം നേടാനും സാധിക്കും. നമ്പര്‍ 4, നമ്പര്‍ എട്ട് എന്നിവയില്‍ വിശദീകരിച്ച കരിയറുകള്‍ ഇവര്‍ക്ക് ഗുണപ്രദം.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മധു കൊട്ടിയ (പ്രശസ്ത ന്യുമറോളജിസ്റ്റ്)
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി […]
ഡെറാഢൂണ്‍: അജയ് കോഠിയാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരുടെ വികാരം കണക്കിലെടുത്ത് തന്റെ രാജിയെന്ന് അജയ് കോഠിയാല്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. . സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാലിന് വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ […]