ഡൽഹിയിൽ ലോങ്ങ്‌ ഡ്യൂട്ടിയും കഴിഞ്ഞ് വന്ന നഴ്സിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. തിരിച്ചറിയൽ രേഖ കാണിച്ചിട്ടും ലാത്തിയടി !

author-image
ജെ സി ജോസഫ്
New Update

publive-image

ഡല്‍ഹി : ഡൽഹിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്ന നഴ്സിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. ഡല്‍ഹി ബാലാജി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് വിഷ്ണുവിനാണ് ലോങ്ങ്‌ ഡ്യൂട്ടിയും കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊലീസിന്‍റെ മര്‍ദ്ദനമേറ്റത്.  നഴ്സാണെന്നു പറയുകയും തിരിച്ചറിയൽ രേഖ കാണിക്കുകയും ചെയ്തിട്ടും പോലീസ് ഉദ്യോഗസ്ഥന്‍ വിഷ്ണുവിനെ ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നു.

Advertisment

യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. അക്രമത്തിനെതിരെ  പ്രതിഷേധിക്കുന്നതായും കുറ്റക്കാർക്കെതിരെ ശക്തമായി നടപടി എടുക്കണമെന്നും യു എന്‍ എ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്‍റ്  റിന്‍സ് ജോസഫ് ആവശ്യപ്പെട്ടു . അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം .

https://twitter.com/RinceJoseph10/status/1248654821411786752

una corona
Advertisment