റിയാദില്‍ തൂങ്ങി മരിച്ച നേഴ്സ് സൗമ്യയുടെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി കുടുംബം രംഗത്ത്.

New Update

മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയുടെ (33) മരണത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി ഭർത്താവ് നോബിളാണ് രംഗത്ത് വന്നത്.

Advertisment

publive-image

മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ഭർത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളിൽ സംസാരിച്ചിരുന്നുവെന്നാണ് നോബിൾ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള തരത്തിലുള്ള യാതൊരു സമ്മർദ്ദവും ഈ അവസരത്തിൽ പ്രകടമായിരുന്നില്ലെന്ന് നോബിൾ പറയുന്നു.

ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. എന്നാൽ ആശുപത്രിയിലെ തൊഴിൽ സാഹചര്യങ്ങളിൽ സൗമ്യ തൃപ്തയായിരുന്നില്ല. ആശുപത്രിയിലെ തൊഴിൽ പീഡനം സംബന്ധിച്ച് സൗമ്യ റിയാദിലെ ഇന്ത്യൻ എംബസിക്കും സൗദി തൊഴിൽ വകുപ്പിനും ഏഴു മാസം മുൻപ് സൗമ്യ പരാതി നൽകിയിരുന്നു. ഈ പരാതികളിൽ ആശുപത്രിക്ക് എൻഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും പരാമർശിച്ചിരുന്നു. ഇത് കൂടുതൽ സമ്മർദ്ദത്തിന് ഇടയാക്കിയെന്നാണ് നോബിൾ പറയുന്നത്.

ആശുപത്രിയിലെ സമ്മർദ്ദത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. ആശുപത്രി ഹോസ്റ്റലിന്റെ സ്റ്റെയർകേസിൽ സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നാണ് റിയാദിൽനിന്നും വീട്ടുകാരെ അറിയിച്ചത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ആശുപത്രിയിലെ ഡോക്ടർമാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നുവെന്നും ഭർത്താവ് നോബിൾ പറയുന്നു. വ്യക്തതക്ക് വേണ്ടി സൗമ്യ അയച്ച മെയിലുകളുടെ സ്‌ക്രീൻ ഷോർട്ടുകളും നോബിൾ പുറത്തുവിട്ടിട്ടുണ്ട്.

ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടർമാരുടെയും പീഡനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ഭർത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളിൽ സംസാരിച്ചിരുന്നു.

സൗമ്യയുടെ മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് നോബിൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും അധികൃതരെയും സമീപിക്കാനുള്ള നീക്കത്തിലാണ്. എംബസിയിലും പരാതി നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ മൃതദേഹം സൗദിയിൽ നിന്നും നാട്ടിലെത്തിക്കാൻ സാധിക്കില്ല. ഇതു സംബന്ധിച്ച് ആശുപത്രി അതികൃതരുടെ ഭാഗത്ത് നിന്നുള്ള മറുപടിയൊന്നും പുറത്തുവന്നിട്ടില്ല പോലീസ് അന്നെഷണം നടക്കുകയാണ്.

Advertisment