കടുത്ത ശ്വാസതടസ്സം ; ചികിത്സയിലിരുന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാൻ ആശുപത്രി വിട്ടു ; മരുന്നുകളുടെ അമിതോപയോഗമെന്ന വാദം തള്ളി കുടുംബം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, November 19, 2019

കൊൽക്കത്ത: ബംഗാളി താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ആശുപത്രി വിട്ടു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ഇവരെ അപ്പോളോ ആശുപതിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്നെ നുസ്രത് ഡിസ്ചാർജ് ആയെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

അമിതമായി മരുന്നുകൾ കഴിച്ചതിനെ തുടര്‍ന്നാണ് എംപിയെ ആശുപത്രിയിലെത്തിച്ചതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.. എന്നാൽ ഇത്തരം വാദങ്ങളെല്ലാം കുടുംബം തള്ളിയിരിക്കുകയാണ്.

നുസ്രത്തിന് ആസ്തമാ പ്രശ്നങ്ങളുണ്ടെന്നും ഇതാണ് ആരോഗ്യനില മോശമാക്കിയതെന്നുമാണ് ബന്ധുക്കളെ ഉദ്ദേരിച്ചുള്ള റിപ്പോർട്ടുകൾ. ആസ്തമാ രോഗിയായ ഇവർ ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇതിലും ഫലം കാണാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

×