/sathyam/media/post_attachments/uWTc8168yMJI7pq9X763.jpg)
പന്തത്തല: മാണി സി കാപ്പൻ എംഎൽഎയുടെ സഹോദരീ ഭർത്താവും വരാപ്പുഴ മെഡിക്കൽ സെൻ്റർ ഉടമയുമായ മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (72) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 14-09-2020 (തിങ്കളാഴ്ച) 2.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് മുത്തോലി സെൻ്റ് ജോർജ് പള്ളിയിൽ സംസ്ക്കരിക്കും.
ഭാര്യ: മുൻ എംപിയും എൽഎയും ആയിരുന്ന ചെറിയാൻ ജെ കാപ്പൻ്റെ പുത്രി മറിയമ്മ. മക്കൾ: അജിത് ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ), ചെറി ജോസ് (എഞ്ചിനീയർ, ഓസ്ട്രേലിയ). മരുമക്കൾ: ടീന അജിത്, തളിയത്ത് (കടവന്ത്ര), ടിനു ചെറി മണ്ണനാൽ (എറണാകുളം). ഇരുവരും ഓസ്ട്രേലിയ. സഹോദരങ്ങൾ: പ്രൊഫ മേരിക്കുട്ടി എബ്രാഹം, പരേതരായ പ്രൊഫ അലക്സാണ്ടർ സക്കറിയാസ്, തങ്കമ്മ തോമസ്.
പരേതൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ അത്‌ലറ്റിക് ക്യാപ്റ്റൻ, കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് ടീം ക്യാപ്റ്റൻ, എറണാകുളം ജില്ല സ്പോർട്സ് കൗൺസിൽ ഭാരവാഹി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ ജോസ് സഖറിയായുടെ പേരിൽ 100 മീറ്റർ ഹർഡിൽസിൽ ഉണ്ടായിരുന്ന റിക്കാർഡ് 20 വർഷത്തിനുശേഷമാണ് ഭേദിക്കപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us