കുവൈറ്റിലെ മുന്‍ പ്രവാസി യുവതിയായ വീട്ടമ്മ പാലായില്‍ വാഹനാപകടത്തില്‍ മരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

കോട്ടയം: പാലായില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുവൈറ്റിലെ മൂന്‍ പ്രവാസികൂടിയായ വീട്ടമ്മ മരിച്ചു. പൂവരണി നയന ക്ലിനിക്കല്‍ ലാബ് ഉടമ ജോര്‍ജിന്‍റെ ഭാര്യ മിനി ജോര്‍ജ് (49) ആണ് മരിച്ചത്.

പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബൈക്കിന് പിന്നിലിരുന്ന ഇവർ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം.

കുവൈറ്റില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു. മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു.

നാട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിന്‍റെ മരണം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയാണ് ഏക മകള്‍ നയന മരിച്ചത്.

അതിനുശേഷമായിരുന്നു അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടന്നത്. കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു മിനിയും ജോര്‍ജും. കോഴിക്കോട് വട്ടുകുന്നേല്‍ കുടുംബാംഗമാണ്. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ റിഗ്ഗ യൂണിറ്റിലെ സജീവ പ്രവര്‍ത്തകയായിരുന്നു അന്തരിച്ച മിനി.

obit news
Advertisment