അയര്‍ലണ്ടിലെ പ്രമുഖ ഗായകന്‍ പ്രിന്‍സ് ജോസഫിന്റെ പിതാവ് ജോസഫ് കള്ളുകാട്ട് (72 ) നിര്യാതനായി

New Update

അയര്‍ലണ്ട്‌ : അയര്‍ലണ്ടിലെ പ്രമുഖ ഗായകനും,നാവനിലെ താമസക്കാരനുമായ പ്രിന്‍സ് ജോസഫിന്റെ (ബോബി) പിതാവ് പാലാ, ടി ജെ ജോസഫ് കള്ളുകാട്ട് (തങ്കച്ചന്‍ പൊടിമറ്റത്തില്‍ -72 ) നിര്യാതനായി .

Advertisment

publive-image

ഇന്ന് വൈകിട്ട് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവശത തോന്നിയ അദ്ദേഹത്തെ പാലാ ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടും അയര്‍ലണ്ടിലേക്ക് വാട്‌സാപ്പില്‍ വിളിച്ച് മക്കളോടും കൊച്ചുമക്കളോടും സംസാരിച്ചിരുന്നു.

സംസ്കാരം പിന്നീട് നടത്തപ്പെടും.

കേരള പ്രവാസി കോൺഗ്രസ് എം അയർലൻഡ് ഘടകം അനുശോചനം രേഖപ്പെടുത്തുന്നു.

ഭാര്യ :റോസമ്മ പാലാ ചാലില്‍ കുടുംബാംഗമാണ് .

മക്കള്‍: വിനോദ് ( എസ് ബി ഐ പാലാ), പ്രമീള (സൗദി അറേബ്യ) പ്രിന്‍സ് (നാവന്‍, അയര്‍ലണ്ട് ), പ്രീത ,പരേതനായ പ്രമോദ്,

മരുമക്കള്‍ :ലിബി പുത്തന്‍കണ്ടത്തില്‍ (കാക്കൂര്‍ )സിബി തടത്തില്‍ മാന്നാനം (ട്രാഫിക്, കോട്ടയം )ജോസ്മി പ്രിന്‍സ് കല്ലറക്കല്‍ പാലാ,(സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റല്‍ ,ഡബ്ലിന്‍) ലിയോ കണ്ണംപ്ലാക്കല്‍ (തീക്കോയി)

Advertisment