തിരുവമ്പാടി സ്വദേശിയായ വിമുക്തഭടൻ കർണ്ണാടകത്തിൽ നിര്യാതനായി

New Update

publive-image

തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കി, പരേതയായ മറിയക്കുട്ടി ദമ്പതികളുടെ മകൻ തങ്കച്ചൻ (58) കർണാടകത്തിലെ ബൽത്തങ്ങാടിയിൽ അന്തരിച്ചു. സംസ്കാരം നടത്തി.

Advertisment

ഇന്ത്യൻ ആർമിയിൽ നിന്നു റിട്ടയർ ചെയ്ത ശേഷം കഴിഞ്ഞ കുറെ വർഷങ്ങളായി കർണ്ണാടകത്തിൽ മംഗലാപുരത്തിനടുത്ത ബൽത്തങ്ങാടിയിലായിരുന്നു താമസം.

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചതിനെത്തുടർന്നായിരുന്നു മരണം. ഭാര്യ: മേഴ്സി മുക്കം തേക്കുംകുറ്റി കൈലാത്ത് കുടുംബാംഗം. മകൾ: ജെയ്മി (മാനേജർ വിപ്രോ ടെക്നോളജീസ് - പൂനെ).

സഹോദരങ്ങൾ: പരേതയായ ഗ്രേസി താളനാനിക്കൽ (പുല്ലൂരാംപാറ), ലീലാമ്മ തോയിലിൽ (ആനക്കാംപൊയിൽ), സിസിലി (അത്തിപ്പാറ), ബേബി (കക്കാടംപൊയിൽ), മോളി അടപ്പൂർ പുത്തൻപുര (പൊന്നാങ്കയം), റോസിലി പുത്തിരിച്ചാലിൽ (കല്ലുരുട്ടി), ഓമന കണ്ണമുണ്ടയിൽ (വേനപ്പാറ), ബാബു (യു കെ), തങ്കമ്മ കുഴിവേലിൽ (പുൽപ്പള്ളി), ഡെയ്സി (കേളകം), സിബി (പൊന്നാങ്കയം).

obit news
Advertisment