ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

Thursday, April 9, 2020

ഭുവനേശ്വര്‍: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ഒഡീഷ ഏപ്രില്‍ 30 വരെ നീട്ടി. ലോക്ക്ഡൗണ്‍ വിഷയത്തില്‍ രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ഒഡീഷ ലോക്ക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് റെയില്‍, വ്യോമ സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ 42 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

 

×