കുവൈറ്റ് : ഹൃസ്വ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ ശശിതരൂര്‍ എംപിക്ക് ഒഐസിസി കുവൈറ്റ് ഊഷ്മള സ്വീകരണം നല്‍കി. റാഡിസന്‍ ബ്ലു ഹോട്ടല്‍ സാല്‍വയില്‍ ആയിരുന്നു സ്വീകരണച്ചടങ്ങുകള്‍ നടന്നത്. ഒഐസിസി കുവൈറ്റ് ദേശീയ അധ്യക്ഷന്‍ വര്‍ഗീസ് പുതുക്കുളങ്ങര അദ്ദേഹത്തെ ഷാളണിയിച്ചു.
തുടര്‍ന്ന് വനിതാ വേദി പ്രസിഡന്റ് ജസി ജയ്‌സണ്‍ പുഷ്പഹാരം സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പ്രവാസി ലോകത്തു നിന്നും നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചതെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പ്രവാസികളുടെ ഏതൊരു വിഷയത്തിനും സഹായം ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും തരൂര്‍ പറഞ്ഞു.
ഒഐസിസി വൈസ്പ്രസിഡന്റ് എബി വാരിക്കാട്ട്, ചാക്കോ ജോര്‍ജ്ജ്കുട്ടി, , ബിനു ചെമ്പാലയം ജനറല്‍ സെക്രട്ടറി, നിസാം, റോയി കൈതവന, ഹരീഷ് തൃപ്പൂണിത്തുറ , റസാഖ് ചെറുതുരുത്തി, ജലില്‍ തൃപ്പയാര്‍ , ഗിരീഷ് ഒറ്റപ്പാലം, ഇസ്മായില്‍ , കലില്‍, ചന്ദ്രമോഹന്‍ , സണ്ണിമണര്‍ക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.