റിയാദ് :കോൺഗ്രെസ്സിന്റെ സമുന്നത നേതാവും മുൻ അദ്യക്ഷനുമായ രാഹുൽ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അകാരണമായി കൈയേറ്റം ചെയ്തു അറസ്റ്റു ചെയ്ത യു. പി.യിലെ യോഗി ആദിത്യനാഥിന്റെ പോലീസ് നടപടിയിൽ ഓ.ഐ.സി.സി . റിയാദ് സെൻട്രൽ കമ്മിറ്റീ ശക്തയായി പ്രതിഷേധിക്കുന്നു.
/sathyam/media/post_attachments/NYfjxiD8WmuwSfcnu9aX.jpg)
യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ ബലാത്സഗം ഒരു പതിവായിരിക്കുകയാണ്. പിന്നോക്കകാർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്നു. ഹാത്രയിൽ പത്തൊമ്പതുകാരി വളരെ ക്രൂരമായി ബലാത്കാരം ചെയ്തു കൊലചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പാർട്ടി പ്രവർക്കാർക്കൊപ്പം സമാധാനപരമായി മാർച്ച് ചെയ്ത രാഹുൽജിയെയും പ്രിയങ്കയെയും യാതൊരു കാരണവും കൂടാതെയാണ് അറസ്റ്റ് ചെയ്തത്.
മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടികൊണ്ടുള്ള പോരട്ടത്തിലാണ് രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ. മരണപ്പെട്ട പെൺകുട്ടിയെ മാതാപിതാക്കൾക്ക് അവസാനത്തെ ഒരു നോട്ടം കൂടി കാണിച്ചു കൊടുക്കാതെ അർധരാത്രി ധൃതിപിടിച്ചു സംസ്കരിച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ടന്ന കാര്യത്തിൽ സംശയമില്ല.
രാഹുൽജിയെയും, പ്രിയങ്കയെയും അകാരണമായി അറസ്റ്റ് ചെയ്ത നടപടിയിൽ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിന്റെ പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ കൂടെയുണ്ടാവുമെന്ന് സെൻട്രൽ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us