Advertisment

എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യത, എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സൗദിഅറേബ്യയുടെ പുതിയ നീക്കം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യ ങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.

author-image
admin
New Update

റിയാദ്: എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യത അന്താരാഷ്ട്ര സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്ന തീരുമാനവുമായി സൗദി അറേബ്യ. . ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദിയുടെ പുതിയ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍  കൈകൊണ്ട തീരുമാനത്തിന് പുറമെയാണ് എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള സൗദിയുടെ  പുതിയ നീക്കം. അഞ്ച് വര്‍ഷത്തിനിനിടെ ആ്ദ്യമായിട്ടാണ് ഇത്തരം തീരുമാനം സൗദിഅറേബ്യ കൈ കൊള്ളുന്നത്‌ .

Advertisment

publive-image

അരാംകോയുടെ ഓഹരി വില കുത്തനെ കൂട്ടുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് സാമ്പ ത്തിക നിരീക്ഷകര്‍ പറയുന്നു. പക്ഷേ, കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് കൂനി ന്‍മേല്‍ കുരുവാകും സൗദിയുടെ പുതിയ തീരുമാനം.

publive-image

എണ്ണ വിപണിയെ അമ്പരപ്പിച്ചാണ് സൗദി അറേബ്യ വെള്ളിയാഴ്ച പുതിയ തീരുമാനം പ്രഖ്യാപിച്ചത്. എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഉല്‍ പ്പാദനം കുറയ്ക്കാന്‍ എണ്ണരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കഴിഞ്ഞദിവസം തീരു മാനിച്ചിരുന്നു. അതിന് പുറമെയാണ് സൗദി വീണ്ടും കുറയ്ക്കുന്നത്.

എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. സൗദിയുടെ സമ്മര്‍ദ്ദമാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ കാരണം. സൗദി മുന്നോട്ടു വച്ച നിര്‍ദേശം വിയന്നയില്‍ ചേര്‍ന്ന ഒപെക് യോഗം അംഗീക രിക്കുകയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച വീണ്ടും വെട്ടിക്കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. 2014ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത അളവില്‍ കുറയ്ക്കുമെന്നാണ് സൗദി മന്ത്രി അബ്ദുല്‍ അസീസ് പറഞ്ഞത്. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കു ന്നത് സൗദിയെയും ഇറാഖിനെയുമാണ്.

publive-image

ഈ സാഹചര്യത്തിലാണ് സൗദി എണ്ണ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ആഗോളവിപണിയില്‍ എണ്ണയ്ക്ക് വില കുതിച്ചുയര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സൗദി ഇത്രയും അളവി ല്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

സൗദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ന്യൂയോര്‍ക്ക് വിപണിയില്‍ എണ്ണവില 2.4 ശതമാനം വര്‍ധിച്ചു. ഇപ്പോള്‍ 59.85 ഡോളറാണ് ബാരല്‍ വില. സൗദി ഭരണകൂടത്തി ന്റെ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി മൂല്യം രണ്ടു ലക്ഷം കോടി ഡോളറായി ഉടന്‍ ഉയരുമെന്ന് മന്ത്രി അ്ബ്ദുല്‍ അസീസ് പറഞ്ഞു.

നാല് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം ഓരോ ദിവസവും കുറയ്ക്കാനാണ് സൗദി എടുത്തു പുതിയ തീരുമാനം. ഒപെക് രാജ്യങ്ങള്‍ മൊത്തമായി 21 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും. ഇത് വിപണിയില്‍ എണ്ണ മതിയാകാത്ത സാഹചര്യമുണ്ടാകും. വില ഇനിയും കുത്തനെ വര്‍ധിക്കുകയും ചെയ്യും.

publive-image

നിലവിലെ അളവില്‍ ഉല്‍പ്പാദനം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം എണ്ണവില കുറയാന്‍ സാധ്യതയുണ്ടെന്നും ബാരലിന് 50 ഡോളറില്‍ എത്തിയേക്കാമെന്നുമാണ് സൗദിയുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍ സൗദിയുടെ ബജറ്റ് താളം തെറ്റിക്കും. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുമെന്നും സൗദി കണക്കുകൂട്ടുന്നു.

ഈ സാഹചര്യത്തിലാണ് സൗദി സമ്മര്‍ദ്ദം ചെലുത്തി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഇതിന് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുമുണ്ട്. അവരുടെ നേതൃത്വം റഷ്യയ്ക്കാണ്.

publive-image

സൗദിയും റഷ്യയുമാണ് എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടു ക്കുന്നത്. സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 21 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം കുറയ്ക്കുന്നത്. സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ എണ്ണയ്ക്ക് വേ ണ്ടി ആശ്രയിക്കുന്ന പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.

 

Advertisment