ഒലവക്കോട്: വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ .എൽ .എ.ഡി.എസ്.ഫണ്ട് ഉപയോഗിച്ച് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പുതിയ റോഡിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധരുടേയും ഭീക്ഷക്കാരുടേയും താവളമായി മാറിയിരിക്കയാണ്.
/sathyam/media/post_attachments/AYyitNNw2OOuaBXkp5jP.jpg)
രാത്രിയായാൽ മദ്യപാനികൾക്കും അഭിസാരികമാർക്കും തമ്പടിക്കാനുള്ള കേന്ദ്രമായി ഇത് മാറി. ഒരു ബസ്സുപോലും ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുമ്പിൽ നിർത്തുന്നില്ല. പിന്നെ എന്തിന് ലക്ഷങ്ങൾ ചിലവാക്കി ഇവിടെ ഇങ്ങനെ ഒരു ബസ് കാത്തിരിപ്പൂ കേന്ദ്രം പണിതതെന്ന് യാത്രക്കാർ ചോദിക്കുന്നു.
പുതിയ ബസ്സ് കാത്തിരിപ്പു കേന്ദ്രം വന്നതോടെ തങ്ങൾക്ക് രാത്രി കിടക്കാൻ ഒരിടമായി എന്നു മുപ്പതു വർഷമായി ഒലവക്കോട് പ്രദേശത്ത് ഭിക്ഷാടനം നടത്തി ഉപജീവനം നടത്തൂന്ന തമിഴ് നാട് സ്വദേശികളായ ദമ്പതികൾ പറയുന്നു.
സ്വന്തം വീടുപോലെ കാത്തു സൂക്ഷിക്കുന്നുവെന്ന് അവർ പറയുന്നു. അടിച്ചുവാരി വീർത്തിയാക്കുന്നത് അവരാണെന്ന് അവകാശപ്പെടുന്നു. ഭിക്ഷക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും വേണ്ടിയാണോ ഈ ബസ് കാത്തിരിപ്പൂ കേന്ദ്രം പണിതതെന്ന ചോദ്യം യാത്രക്കരിൽ നിലനിൽക്കുന്നു. പോലീസിനെ ശ്രദ്ധ ഇവിടേക്ക് തിരിയണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.