Advertisment

കുട നന്നാക്കാന്‍ വന്ന കണ്ണയ്യന്‍ പറഞ്ഞ വാര്‍ത്ത ചിന്നക്കണ്ണ് കേട്ടത് ഞെട്ടലോടെ! സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു; കയ്യില്‍ ഉള്ളതാകട്ടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍, ഭിക്ഷയെടുത്ത് സമ്പാദിച്ച 65,000 രൂപ എങ്ങനെ മാറ്റിക്കിട്ടുമെന്നറിയാതെ അറുപതുകാരന്‍

New Update

കൃഷ്ണഗിരി: കുട നന്നാക്കാന്‍ വന്ന കണ്ണയ്യന്‍ പറഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ്, ചിന്നക്കണ്ണ് കേട്ടത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചെന്ന്! ഭിക്ഷയെടുത്ത് സമ്പാദിച്ച 65,000 രൂപയാണ്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടായി ചിന്നക്കണ്ണ് സ്വരുക്കൂട്ടി വച്ചിട്ടുള്ളത്.

Advertisment

publive-image

കണ്ണയ്യന്‍ പറഞ്ഞതു കേട്ടതോടെ ആകെ പരിഭ്രമമായി. എന്തു ചെയ്യും? പലരോടും തിരക്കി. ചിലര്‍ പറഞ്ഞു, കലക്ടറെ കണ്ടു സംസാരിച്ചാല്‍ പണം മാറ്റിക്കിട്ടുമെന്ന്. 'കലക്ടറേറ്റില്‍ എങ്ങനെ എത്തും? എന്നെ ആരെങ്കിലും ബസില്‍ കയറ്റുമോ? ആരു സഹായിക്കാനാണ്? ' ചിന്നക്കണ്ണ് പറഞ്ഞു.

എങ്ങനെയെല്ലാമോ താന്‍ കലക്ടറേറ്റില്‍ എത്തി അധികൃതരോടു കാര്യം പറഞ്ഞെന്ന് ചിന്നക്കണ്ണ് പറയുന്നു. വിവരങ്ങളെല്ലാം കേട്ട ജില്ലാ റവന്യൂ ഓഫിസര്‍ എസ് രാജേശ്വരി ചിന്നക്കണ്ണിനെ ലീഡ് ബാങ്കായ ഇന്ത്യന്‍ ബാങ്കിലേക്ക് അയച്ചു. എന്തു ചെയ്യാനാവും എന്നു പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ആര്‍ബിഐയുടെ അനുമതിയോടെയേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിവരം ആര്‍ബിഐയെ അറിയിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

old 500 and 1000 notes
Advertisment