New Update
Advertisment
ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്. പ്രാഥമിക നടപടി എന്ന നിലയില്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ താരം ടോക്യോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. ബി സാംപിളും പോസിറ്റീവായാല്‍ സുമിത് മാലിക്ക് വിലക്ക് നേരിടേണ്ടിവരും.
സുമിതിന്‍റെ ബി സാംപിള്‍ പത്താം തിയതി പരിശോധിക്കും. അടുത്തിടെ ബള്‍ഗേറിയയില്‍ നടന്ന യോഗ്യതാ മത്സരത്തിലാണ് മാലിക് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് സുമിത്.