ഒളിമ്പിക്‌സില്‍ വനിതാ താരങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി; കഴിയില്ലെന്നും ശരീരഭാഗങ്ങള്‍ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന്‌ ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്‌സിക്യൂട്ടീവ്

New Update

publive-image

Advertisment

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ താരങ്ങളുടെ ചിത്രങ്ങള്‍ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി. ശരീരഭാഗങ്ങള്‍ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്നും മുന്‍കാല കവറേജുകളില്‍ കണ്ടതുപോലെയുള്ള ചിത്രങ്ങള്‍ ഇനി കാണാന്‍ കഴിയില്ലെന്നും ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്‌സിക്യൂട്ടീവ് യിയാനിസ് എക്‌സാര്‍ക്കോസ് വ്യക്തമാക്കി.

വസ്ത്രം സ്ഥാനം തെറ്റി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അതു നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ശരീരഭാഗങ്ങള്‍ കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേ ജര്‍മനിയുടെ ജിംനാസ്റ്റിക്‌സ് ടീം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

Advertisment