മസ്ക്കത്ത്: ഒമാന്റെ കര അതിര്‍ത്തികൾ അടയ്ക്കാന്‍ തീരുമാനമെടുത്ത് സുപ്രീം കമ്മറ്റി. ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടയ്ക്കുക. ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കു ന്നതായി സുപ്രീംകമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് സുപ്രീം കമ്മറ്റി വ്യക്തമാക്കി.
/sathyam/media/post_attachments/iRKk8yH4Czte1KlD8lIV.jpg)
ഒമാനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു . ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്ഥിര താമസക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തേക്ക് വരുന്നതിന് മുന്പും ഒമാനിൽ എത്തിയ ശേഷവും ഇയാളിൽ നടത്തിയ കൊവിഡ് പരിശോധനകൾ നെഗറ്റീവായിരുന്നു. ഇതിന് ശേഷം ക്വറന്റീൻ കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.. മാത്രമല്ല പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.
കൊവിഡ് 19 വാക്‌സിനേഷന്‍ കുത്തിവെപ്പ് പുരോഗമിക്കുകയാണ് . ഗുരുതര രോഗബാധിതരും മുതിര്‍ന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ ക്കായായാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷൻ നല്‍കിവരുന്നത് . അല്‍-സീബ് സ്‌പെഷ്യലിസ്റ്റ് കോംപ്ലക്സില്‍ ആണ് പ്രാരംഭ വാക്‌സിനേഷൻ കുത്തിവെപ്പ് തുടങ്ങിയത് ആദ്യ ഡോസ് മന്ത്രി ഡോ. അഹമ്മദ് അല്‍ സൈഡീ ആദ്യ ഡോസ് സ്വീകരിച്ചത് . മസ്‌കത്ത് ഗവര്‍ണറേറ്റിൽ മൂന്നിടങ്ങളിലാണ് വാക്‌സിനേഷൻ. സീബ്, ബോഷര്‍, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്‌പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് പ്രാരംഭ ഘട്ടത്തിലെ വാക്‌സിനേഷൻ കേന്ദ്രങ്ങള്‍. കൂടുതല്‍ കേന്ദ്രങ്ങളി ലേക്ക് വാക്സിനേഷന്‍ കുത്തിവെപ്പ് വ്യപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us