/sathyam/media/post_attachments/b1ZyM5P5wh34tm7yYiiY.jpg)
മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്​ക്കൽ കൈപ്പള്ളി ജങ്​ഷൻ സ്വദേശി വിജയനാഥ്​ വിശ്വനാഥ്​ (68) ആണ്​ മരണപ്പെട്ടത്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ ആരോഗ്യ മന്ത്രാലയം മരണവിവരം സ്​ഥിരീകരിച്ചത്​.
റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്​കത്തിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഇടമുളയ്​ക്കൽ പഞ്ചായത്ത്​ പ്രസിഡന്റെ​ രവീന്ദ്രനാഥിന്റെ ജ്യേഷ്​ഠനാണ് മരണപ്പെട്ട വിജയനാഥ്​. ഒമാനിലെ 44ാമത്തെ കോവിഡ്​ മരണമാണിത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us