ഒമാനിൽ 1014 പേർക്ക്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ഒമാന്‍
Sunday, May 31, 2020

മസ്​കത്ത്​: ഒമാനിൽ 1014 പേർക്ക്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 643 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11437 ആയി.

നാലു പേർക്ക്​ കൂടി രോഗമുക്​തി ലഭിച്ചതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2400 ആയി. ഒരു മലയാളിയടക്കം അഞ്ചുപേരാണ്​ ഞായറാഴ്​ച മരണപ്പെട്ടത്​. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 47 ആയി.

8990പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 802 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 8648 ആയി. ഇവിടെ 1222 പേർക്ക്​ അസുഖം ഭേദമായി.

×