New Update
മസ്ക്കത്ത്: ഒമാനിൽ പുതുതായി 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവുണ്ടെന്ന് ബുധനാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു .
Advertisment
/sathyam/media/post_attachments/FTX86dmw4GyDIkjFQLL9.jpg)
ഇന്ന് രോഗം സ്ഥിരീകരിച്ച 48 ൽ 41 പേരും മസ്കത്ത് മേഖലയിലാണ്. ഇതുവരെ ഒമാനിൽ രണ്ട് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 72 ആണ്.
അതിനിടെ ഒമാനിൽ 599 തടവുകാർക്ക്​ മാപ്പുനൽകി. വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന തടവുകാർക്കാണ്​ ഒമാൻ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് മാപ്പ് നൽകിയത്. ഇതിൽ 336 പേർ വിദേശികളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us