ഒമാനിലെ പ്രവാസി തൊഴിലാളികളെ പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി

New Update

മസ്‌കത്ത്: കോവിഡ് 19 വ്യാപനത്തെതുടർന്ന് ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ ഉത്തരവ് . വിദേശ തൊഴിലാളികളെ നിലവിലെ സാഹചര്യത്തില്‍ പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി. ‌അതേസമയം, കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഒമാനി തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്നും സുപ്രീം കമ്മിറ്റി ബുധനാഴ്ച ചേര്‍ന്ന യോഗ തീരുമാനത്തില്‍ വ്യക്തമാക്കി.

Advertisment

publive-image

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാം. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി. എന്നാല്‍, പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം.

അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാം. നിലവില്‍ രാജ്യത്ത് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ റസിഡന്‍സ് കാര്‍ഡ് സ്‌പോണ്‍സര്‍ക്ക് (തൊഴിലുടമ) പുതുക്കാം. പുതുക്കുന്നതിവുള്ള ഫീസ് 301 റിയാലില്‍ നിന്ന് 201 റിയാലായി കുറച്ചു. ജൂണ്‍ അവസാനം വരെയുള്ള കാലയളവിലാണ് ഇളവ് ലഭിക്കുക.

Advertisment