റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോള്‍ തലകറങ്ങി ട്രാക്കിലേക്ക്; ജീവന്‍ പണയം വച്ച് ഓടിയെത്തി രക്ഷിച്ച് വനിതാ സുരക്ഷാ ഉദ്യോഗസ്ഥ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 27, 2020

മുംബൈ: റെയില്‍വേ ട്രാക്കില്‍ വീണയാളെ രക്ഷിച്ച വനിതാ സെക്യൂരിറ്റി ഫോഴ്‌സ് ജീവനക്കാരിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്.

റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ഒരാൾ ട്രാക്കിലേക്ക് തലകറങ്ങി വീഴുകയായിരുന്നു. കൂടെ നിൽക്കുന്നവർ ശ്രദ്ധിക്കാതിരുന്നപ്പോൾ നിമിഷങ്ങൾക്കകം വനിതാ ഒാഫിസർ ഒാടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

×