മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 14 ശനിയാഴ്ച

author-image
admin
New Update

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road , Philadelphia, PA 19115) കോവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് കേരളത്തനിമയിൽ ആഘോഷിക്കുന്നു..

Advertisment

publive-image

പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ടോമർ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്‌ക്കൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും താലപ്പൊലിയേന്തിയ യുവതികളുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,കേരളത്തനിമയുള്ള വിവിധ കലാപരിപാടികളും, വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഈ ഓണാഘോഷത്തെ അവിസ്മരണീയമാക്കും.

ഫോമാ, ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരള ഫോറം, വേൾഡ് മലയാളി കൗൺസിൽ ഐ.എൻ.ഓ.സി , ഐ.ഒ.സി,എന്നിവരോടൊപ്പം ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു എന്നുള്ളതാണ് ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും, സഹകരണത്തിന്റെയും മഹോത്സവമായ ഈ ഓണാഘോഷ പരിപാടികളിൽ ഏവരും ഒന്നാണെന്ന ബോധ്യത്തോടെ സ്നേഹത്തോടെ ഒന്നിച്ചുകൂടി സാഹോദര്യം പങ്കിട്ട് ആഘോഷിക്കുവാനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസും മറ്റ് മാപ്പ് ഭാരവാഹികളും അറിയിച്ചു.

ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ നിന്നും, ഓഡിറ്റോറിയത്തിലെ കൗണ്ടറുകളിൽ നിന്നും ലഭ്യമാവും.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071.

onam celebration
Advertisment