ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കാം; സംസ്ഥാന അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണം: ജില്ലാ ഭരണാധികാരികളുമായി സംസാരിച്ച് മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണാധികാരികളുമായി സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്.

Advertisment

മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരന്‍, എ.സി.മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാല്‍ രോഗത്തെ നിസാരവല്‍ക്കരിക്കാനും സ്ഥിതി വഷളാക്കാനും നോക്കുന്നവരുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇപ്പോള്‍ മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശവും പ്രത്യേകമായി എടുത്ത് പരിശോധിക്കണം. വാര്‍ഡുതലസമിതികള്‍ കാര്യക്ഷമമാക്കണം.

ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണം. അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണം. സമ്പര്‍ക്കപ്പട്ടിക, ക്വാറന്റൈന്‍ എന്നിവയില്‍ ഊര്‍ജിതമായി ഇടപെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Advertisment