Advertisment

അടുക്കളയിൽ പോകണ്ട, അടുപ്പും വേണ്ട! ഓണത്തിന് റോബസ്റ്റ പായസം റെഡിയാക്കാം!

author-image
admin
New Update

publive-image

Advertisment

ഓണത്തിന് പായസം തയ്യാറാക്കാത്ത മലയാളികൾ കാണില്ല. സമയം ഇല്ലെന്ന് പറഞ്ഞ് സദ്യയിൽ നിന്ന് പായസം ഒഴിവാക്കുന്നവരും കാണും. അങ്ങനെ സമയമില്ലെന്ന് പറഞ്ഞ് പായസത്തെ ഒഴിവാക്കണ്ട. അടുക്കളയിൽ പോകാതെ വളരെ വേ​ഗത്തിൽ തയ്യാറാക്കാവുന്ന പായസം എങ്ങനെയെന്ന് നോക്കാം.

പായസത്തിന് വേണ്ട ചേരുവകൾ

റോബസ്റ്റ പഴം - 2 എണ്ണം.

ശർക്കര പൊടിച്ചത് - മധുരം അനുസരിച്ച് .

തേങ്ങാപ്പാൽ - ഒരു കപ്പ് .

ഏലയ്ക്കാ പൊടി -

നെയ്യ് - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

തൊലി കളഞ്ഞ റോബസ്റ്റ പഴം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. മധുരം അനുസരിച്ച് ശർക്കര പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. എടുത്തു വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. അതിനു ശേഷം അൽപ്പം ഏലയ്ക്ക പൊടിയും നെയ്യും ചേർത്ത് ഇളക്കുക. രുചി ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പു കൂടി ചേർക്കാവുന്നതാണ്.

 

വീഡിയോ കാണാം

Advertisment