കാണാതായ യുവതിയെ തെരയാന്‍ ചെലവിട്ടത് ഒരു കോടി; ഒടുവില്‍ കാമുകനൊപ്പം പിടിയില്‍

author-image
Charlie
New Update

publive-image

വിശാഖപട്ടണം: വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം എത്തി കാണാതായ യുവതിക്കായി ലക്ഷങ്ങള്‍ ചെലവിട്ട് കടലിലും കരയിലും തെരച്ചില്‍ നടത്തി തളര്‍ന്ന പൊലീസിനെയും കോസ്റ്റ്ഗാര്‍ഡിനെയും ഞെട്ടിച്ച്‌ ആ വാര്‍ത്ത എത്തി, യുവതി കാമുകനൊപ്പം സുഖമായി കഴിയുന്നു!

Advertisment

ആന്ധ്രപ്രദേശിലെ ആര്‍.കെ ബീച്ചില്‍ കാണാതായ സായ് പ്രിയക്ക് വേണ്ടിയാണ് ഒരു കോടിയോളം രൂപ ചെലവിട്ട് അധികൃതര്‍ രണ്ട് ദിവസമായി വ്യാപക തെരച്ചില്‍ നടത്തിയത്. പൊലീസും കോസ്റ്റ്ഗാര്‍ഡും സംയുക്തമായി ബീച്ച്‌ പരിസരത്തും കടലിലും ചേതക് ഹെലിക് കോപ്ടര്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. പിന്നീട് നെല്ലൂര്‍ ജില്ലയിലെ കാവാലിയില്‍ കാമുകനോടപ്പം യുവതിയെ കണ്ടത്തുകയായിരുന്നു. ഇവര്‍ സുരക്ഷിതയാണെന്നും അധികൃതര്‍ അറിയിച്ചു.

ജൂലൈ 25നാണ് സഞ്ജീവയ്യ നഗര്‍ സ്വദേശിനി സായ് പ്രിയയെ ആര്‍.കെ ബീച്ചില്‍ നിന്ന് കാണാതായത്. ഭര്‍ത്താവ് ശ്രീനിവാസ റാവുവിനൊപ്പം തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനായി സിംഹാചലം ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഇവര്‍. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഇരുവരും വൈകീട്ട് ആര്‍.കെ ബീച്ചിലെത്തി. എന്നാല്‍ ഏഴ് മണിയോടെ സായ് പ്രിയയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ വിവരം അറിയിച്ചു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് രവി എന്നയാളോടപ്പം യുവതി ബീച്ചില്‍ നിന്ന് ഒളിച്ചോടിയതായി തെളിഞ്ഞത്. നെല്ലൂര്‍ ജില്ലയില്‍ യുവതിയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഉടന്‍ വിശാഖപട്ടണത്ത് എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

'ആ സ്ത്രീ ഞങ്ങളെയെല്ലാവരെയും പറ്റിച്ചു. ഞങ്ങളുടെ സമയവും അധ്വാനവും പാഴാക്കി' -മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ അഭ്യര്‍ഥന പ്രകാരമാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ ആരംഭിച്ചതെന്ന് നാവിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Advertisment