മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വാങ്ങിയെന്ന് സംശയിക്കുന്നയാള്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഹൈദരാബാദില്‍ പിടിയിലാകുമ്പോള്‍ സമാന കേസില്‍ ഒരാള്‍ മലപ്പുറത്തും പിടിയില്‍.
കസ്റ്റംസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ഇത്.

Advertisment

publive-image

പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാള്‍. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
 

all news tvm gold smuggling case latest news gold smuggling case uae consulate bag
Advertisment