New Update
/sathyam/media/post_attachments/iXmoellgKTzRS3EKUffx.jpg)
അ​ഗ​ളി: അട്ടപ്പാടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ന​ന്തു (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പ​ത്ത് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ ഇനി മൂ​ന്ന് പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ന​ന്ദ​കി​ഷോ​ര്‍ (26) ആ​ണ് കു​റു​വ​ടി കൊ​ണ്ടു​ള്ള ക്രൂ​ര മ​ര്‍​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ് 30ന് ​രാ​ത്രി പ​ത്തി​നാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.
അ​ട്ട​പ്പാ​ടി കാ​വു​ണ്ടി​ക്ക​ല്ലി​ല്‍ ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാം ​ഹൗ​സി​ല്‍​വ​ച്ചാ​ണു പ്ര​തി​ക​ള്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച​ത്. കേ​സി​ല്‍ നേ​ര​ത്തെ അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ല്‍ പ്ര​സാ​ദം വീ​ട്ടി​ല്‍ വി​പി​ന്‍ പ്ര​സാ​ദ് (24), ഒ​റ്റ​പ്പാ​ലം പാ​ത്തം​കു​ളം പു​ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ നാ​ഫി​ഹ് (24), ഒ​റ്റ​പ്പാ​ലം വ​രോ​ട് ചാ​ത്തം​കു​ളം​വീ​ട്ടി​ല്‍ അ​ഷ​റ​ഫ് (33), ഒ​റ്റ​പ്പാ​ലം വ​രോ​ട് അ​ത്തി​ക്കു​ര്‍​ശി സു​നി​ല്‍​കു​മാ​ര്‍ (24), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ല്‍ മാ​രി എ​ന്ന പ്ര​വീ​ണ്‍ (23), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ല്‍ രാ​ജീ​വ് (22) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
ഒ​ന്നാം​പ്ര​തി വി​പി​ന്‍​പ്ര​സാ​ദി​നു കൈ​തോ​ക്കു വാ​ങ്ങി ന​ല്‍​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി ന​ന്ദ​കി​ഷോ​റും സു​ഹൃ​ത്ത് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ന​യ​നും ചേ​ര്‍​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും തോ​ക്ക് ന​ല്‍​കു​ക​യു​ണ്ടാ​യി​ല്ല. ഈ ​പ​ണം വാ​ങ്ങു​ന്ന​തി​നാ​യി ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാ​മിം​ഗ് ഹൗ​സി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ചു മ​ര്‍​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Advertisment