കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ;  ഇന്ന് വിശ്വസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് സൂചന ;  എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ നിയമസഭയില്‍ എത്തില്ല , ആരോഗ്യ കാരണങ്ങളാലെന്ന് വിശദീകരണം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 18, 2019

ബെംഗുളൂരു:  കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഇന്ന് വിശ്വസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരെ കൂടാതെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സൂചന.

കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ നിയമസഭയില്‍ എത്തില്ലെന്നാണ് വിവരം. ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം വിട്ടു നിന്നേക്കും.

അതേസമയം വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടി വയ്ക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട് എന്നാല്‍ ഇന്നു തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബിജെപി സ്പീക്കര്‍ക്ക് കത്തു നല്‍കി.

×