New Update
Advertisment
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നില വഷളാകുകയായിരുന്നു.
ആയിഷയടക്കം ഇവരുടെ കുടുംബത്തിലെ എട്ടു പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
Updating...