സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്‌; സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണം

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, May 29, 2020

ആലപ്പുഴ: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയിയുടെ പരിശോധന ഫലം പോസിറ്റീവ്. അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നന്നു ഇദ്ദേഹം. സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണ് ഇത്.

ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ജോസ് ജോയിക്ക്‌ കരൾ രോഗം ഗുരുതരമായിരുന്നു. ആറ് മാസം മുമ്പാണ് ജോസ് ജോയ് വീണ്ടും ഗൾഫിലേക്ക് പോയത്. ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക.

രോഗം മൂർഛിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചിരുന്നു.

×