Advertisment

കോവിഡ് സൗദിയില്‍ ഒരാള്‍ കൂടി മരണപെട്ടു, കോവിഡ് ബാധിതര്‍ 900, ഇന്ന്‍ (25-03-2020) 133 പുതിയ കൊറോണ കേസുകൾ സ്ഥിരികരിച്ചു.

author-image
admin
New Update

റിയാദില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് സ്ഥിരീകരിച്ചത് 83, ദമാം 13, ജിദ്ദ 10

Advertisment

റിയാദ് :കോവിഡ് മരണനിരക്ക് ലോകം മുഴുവന്‍ 19, 615 ല്‍ എത്തിനില്‍ക്കെ സൗദിയില്‍ ഇന്ന്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തു രാജ്യത്തു ഇതുവരെ രണ്ടു പേര്‍ കോവിഡ് ബാധിച്ചു മരണപെട്ടു ഇന്നലെ മരണപെട്ടത്‌ അഫ്ഗാന്‍ സ്വദേശി മദീനയിലും ഇന്ന് മരണം റിപ്പോര്‍ട്ട്‌ ചെയ്യപെട്ടത് മക്ക യിലാണ് ഇതുവരെ 900 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 25 ന് മാത്രം 133 പേര്‍ക്കാണ് വൈറസ്‌ സ്ഥിരീകരണം ഉണ്ടായതു അതിനിടയില്‍ ആശ്വാസ കിരണങ്ങള്‍ നല്‍കുന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട് 28 പേര്‍ രോഗമുക്തി നേടിയാതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു

publive-image

കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങള്‍ താഴെ പറയും പ്രകാരമാണ് പുതിയ 133 കേസുകളിൽ 115 എണ്ണം രോഗബാധിതരുമായുള്ള സമ്പർക്കവും 18 എണ്ണം വിദേശത്ത് നിന്ന് വന്നവരുമാണ്. റിയാദ്: 83 ,ദമ്മാം: 13, ജിദ്ദ: 10,മദീന: 6, ഖത്തീഫ്: 6, ഖോബാർ: 5, നജ്‌റാൻ: 4, അഭ: 2, അരാർ: 2, ദഹ്‌റാൻ: 1, ജൂബയിൽ: 1എന്നിവിടങ്ങളില്‍ നിന്നാണ്.

അതിനിടയില്‍ കൊറോണ വ്യാപനം തടയുന്നതിനായി കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നു. കഴിഞ്ഞ രണ്ടിവസമായി തുടരുന്ന കര്‍ഫ്യൂ റിയാദ്  ,മക്ക, മദീന പ്രദേശങ്ങളില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ ഉത്തരവായി മാര്‍ച്ച് 26 വ്യാഴം മുതല്‍ വൈകീട്ട് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ നടപ്പാക്കും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി നേരിടേണ്ടിവരും. കൊറോണ വ്യാപനം തടയുന്നതിനായി സൗദിയില്‍ വിവിധ മന്ത്രാലയങ്ങള്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നുത് പൊതു ജനങ്ങളും സര്‍ക്കാരിനൊപ്പം നിന്ന് കോവിഡ് വൈറസ്‌ നേരിടുതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റു എടുത്ത് ഹോം സ്റ്റേയിലാണ്....

Advertisment