Advertisment

നിയമ സഭയില്‍ അശ്ലീല ചിത്രം കണ്ടതിന് 2012ല്‍ രാജിവെച്ച ലക്ഷ്മണ്‍ സവാദിയും സി.സി പാട്ടീലും യെദിയൂരപ്പ മന്ത്രിസഭയില്‍ ഇടം നേടി ; നിലവില്‍ എം.എല്‍.എ അല്ലാതിരുന്നിട്ടും സവാദിയെ മന്ത്രിസഭയില്‍ എടുത്തതിനു പിന്നിലെ കാരണം ഇങ്ങനെയും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നിയമസഭയില്‍ അശ്ലീല ചിത്രം കണ്ടതിന് 2012ല്‍ അന്നത്തെ ബി.ജെ.പി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ലക്ഷ്മണ്‍ സവാദിയും സി.സി പാട്ടീലും. ഇരുവരും കര്‍ണാടക മന്ത്രിസഭയില്‍ ഇടം നേടി.

Advertisment

publive-image

പഠിക്കാന്‍ വേണ്ടിയാണ് നിയമസഭയില്‍ താന്‍ അശ്ലീല വിഡിയോ കണ്ടെന്നായിരുന്നു സവാദി പ്രതികരിച്ചിരുന്നത്. പാര്‍ട്ടികളില്‍ എങ്ങനെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ട് പരിശോധിക്കുകയായിരുന്നുവെന്നാണ് സവാദിയുടെ വാദം.

നിലവില്‍ പാട്ടീല്‍ എം.എല്‍.എയാമെങ്കില്‍ സവാദി എം.എല്‍എ അല്ല. 2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സവാദി പരാജയപ്പെടുകയായിരുന്നു. എം.എല്‍.എ അല്ലാതിരുന്നിട്ടും സവാദിയെ മന്ത്രിസഭയില്‍ എടുത്തത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്.

കോണ്‍ഗ്രസ്-ജനതാദള്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറ്റാന്‍ സവാദി നടത്തിയ നീക്കങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം.

പതിനേഴ് വിമത എം.എല്‍.എമാരാണ് രാജിവെച്ചത്. ഇതില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയത് സവാദിയായിരുന്നു.

 

Advertisment