പാലാ ളാലം തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട യുവതികളില്‍ ഒരാള്‍ മരണമടഞ്ഞു

New Update

publive-image

പാലാ:പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ അല്‍പം മുമ്പ് മരണമടഞ്ഞതായി പാലാ പോലീസ് അറിയിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ യുവതി നെഹ (31) യാണ് മരിച്ചത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പെടുകയായിരുന്നു.

Advertisment

പാലായിലെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉടൻ തന്നെ നാട്ടുകാർ പോലീസിനെയും, ഫയർ ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. പാലാ പോലീസും ഫയര്‍ഫോഴ്‌സും ഉടനെത്തി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ശാരീരികമായി അവശരായ ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

pala news
Advertisment