ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി 'വണ്‍' പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'വണ്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നിമിഷ സജയനെ ആശ്വസിപ്പിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ ഉള്ളത്.സന്തോഷ് വിശ്വനാഥനാണ് ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.

Advertisment

publive-image

ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നേരത്തെ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിയെക്കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്, സിദ്ധിഖ്, മുരളി ഗോപി, സുദേവ് നായര്‍, ജഗദീഷ് തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

one poster
Advertisment