കൊറോണ വൈറസിന് ഒരു വയസ്സ് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

2020 നവംബർ 17 ന് ചൈനയിലെ വുഹാനിൽ 55 വയസ്സുള്ള ഒരു സ്ത്രീക്കാണ് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. അതിനുശേഷം ഇത് മഹാമാരിയായി ലോകരാജ്യങ്ങളെയെല്ലാം ഗ്രസിക്കുകയായിരുന്നു.

Advertisment

ഇതുവരെ ലോകമാകെ 5.4 കോടി ആൾക്കാർക്കാണ് രോഗബാധയുണ്ടായത്.ഇതിൽ 3.5 കോടി ആൾക്കാർ രോഗമുക്തരാകുകയും 1.34 കോടി ആളുകൾ ചികിത്സയിലുമാണ്. ലോകത്തിതുവരെ 12 ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്.

അമേരിക്കയിൽ ഒരു കോടിയിലധികം ആൾക്കാർ രോഗബാധിതരായപ്പോൾ 2.43 ലക്ഷം ആളുകളാണ് മരണപ്പെട്ടത്.

കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ വ്യാപിച്ചത് അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ്.

ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവർ ഇതുവരെ 1.26 ലക്ഷമാണ്. ആകെ രോഗബാധിതർ 85,53,864 പേരും രോഗമുക്തി നേടിയവർ 79,17,373 ആളുകളുമാണ്.

ഇന്ത്യയിൽ മഹാരഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്നത് കേരളത്തിലാണ്. മഹാരാ ഷ്ട്രയിൽ ഒരു ലക്ഷത്തിലധികം കേസുകളാണ് നിലവിലുള്ളത്.

കേരളത്തിൽ 84,000 ത്തോളമാണ് ഇപ്പോൾ കേസുകൾ. ഡൽഹിയിൽ 38,000 ത്തിൽ കൂടുതലും. ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. ഇത് മൂന്നുമൊഴിച്ചാൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാണ്‌.

അമേരിക്കയിൽ കോവിഡ് വ്യാപനം ഒട്ടും കുറയുന്നില്ല. മാത്രവുമല്ല രോഗവ്യാപനം വളരെ ഗുരുതരമായ അവസ്ഥയിലുമാണ്. എട്ടാം ദിവസമായ ഇന്നലെയും ദിവസം ഒരു ലക്ഷത്തിൽ കൂടുതൽ രോഗബാധിതർ എന്നതാണ് കണക്ക്.

ബ്രിട്ടനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഇന്നലെ ഏകദേശം 25,000 ആളുകൾ രോഗബാധിതരായിരിക്കുകയാണ്. 413 പേർ ഇന്നലെ മരണപ്പെട്ടു. ബ്രസീലിൽ ഇന്നലെ രോഗബാധിതർ 21,056 പേരും മരണം 251 ഉം ആണ്. ബ്രസീലിൽ ഇതുവരെ മരണം 1.62 ലക്ഷം ആയിരിക്കുന്നു.ആകെ രോഗബാധിതർ 56.53 ലക്ഷം.

ഇറ്റലിയിലും രോഗബാധിതർ ദിവസം 3000 വരെ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവിടെ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും ശൈത്യകാലം ആരംഭിച്ചതുമൂലം കോവിഡ് രോഗവ്യാപനം കൂടാനിടയുള്ളതിനാൽ ആളുകൾ പരമാവധി ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

corona virus
Advertisment